കാഞ്ഞിരപ്പള്ളി: സർക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഒരു വാര്‍ഡില്‍ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്കു തുടക്കമായി.
25 വനിതകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വസ്ത്രഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ചോറ്റിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
മെംബർമാരായ ടി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമല ജോസഫ്, പി.കെ. പ്രദീപ്, സാജന് കുന്നത്ത്, ടി.ജെ. മോഹനന്, ജോഷി മംഗലം, ഷക്കീല നസീര്‍, രത്നമ്മ രവീന്ദ്രന്, മാഗി ജോസഫ്, വിജയമ്മ വിജയലാല്‍, ബ്ലോക്ക് വ്യവസായ ഓഫീസര്‍ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
വസ്ത്രഗ്രാമം പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
10:28 PM Dec 01, 2022 | Deepika.com