മുണ്ടക്കയം: വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊക്കയാര്‍ നാരകംപുഴ കട്ടപ്ലാക്കല്‍ അയ്യൂബിന്റെ മകന് അഷ്ഹദ് അയ്യൂബി (16)ന്റെ ചികിത്സയ്ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പണസമാഹരണം നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, പി.എസ്.സജിമോന്‍, ഡൊമിന സജി, പ്രിയ മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 26നു രാത്രി കൂട്ടിക്കല്‍ ചപ്പാത്തിനു സമീപം സൈക്കിളില്‍ യാത്ര ചെയ്യവേ നിയന്ത്രണം വിട്ട സ്വകാര്യ കാര്‍ ഇടിച്ച് അഷ്ഹദിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു . തലയോട്ടി തകരുകയും നട്ടെല്ലിനു ക്ഷതമേല്‍ക്കുകയും ചെയ്തു. കൂടാതെ തുടയെല്ലും പൊട്ടിയിരുന്നു. തലയ്ക്കും കാലിനും ശസ്ത്രക്രിയ കഴിഞ്ഞ കുട്ടി വെന്റിലേറ്ററിലാണ്. ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന ചികിത്സയ്ക്കായി നാട് ഒന്നായി കൈകോര്‍ത്ത് പണസമാഹരണം നടത്തുകയാണ്.
ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചായത്തംഗങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി പണസമാഹരണം നടത്തും. ശനിയാഴ്ച രാവിലെ ഒൻപതു മുതല്‍ വൈകുന്നേരം അഞ്ചുവരെ മുണ്ടക്കയം ടൗണില്‍ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ധനസമാഹരണം നടത്താനാണു തീരുമാനമെന്നു ചികിത്സാ സഹായസമിതി ചെയര്മാന് സണ്ണി തുരുത്തിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ കെ.ഇ. ഹബീബ് എന്നിവർ അറിയിച്ചു.
ചികിത്സാ ധനസമാഹരണം
10:28 PM Dec 01, 2022 | Deepika.com