കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ സമ്മേളനം ഇന്നും നാളെയുമായി സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടക്കും. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും.
രാവിലെ 8.30ന് ബിഷപ് ജേക്കബ് മെമ്മോറിയൽ ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഒമ്പതിന് സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വിശുദ്ധ സംസർഗശുശ്രൂഷ നടക്കും. 10.30ന് ബിഷപ്പിന്റെ അധ്യക്ഷ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. സേവനത്തിൽനിന്നു വിരമിച്ച വൈദികരെയും സഭാപ്രവർത്തകരെയും കൗൺസിലിൽ ആദരിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുരസ്കാരങ്ങൾക്ക് അർഹരായവരെ കൗൺസിൽ അനുമോദിക്കും. വിവിധ ബോർഡുകളുടെയും കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ കൗൺസിൽ അവലോകനം ചെയ്യും.
സമത്വദിനാചരണം
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സമത്വദിനം ആചരിക്കും. ഇന്നു രാവിലെ 11ന് കേരള വനിതാ വികസന കോർപറേഷൻ ഡയറക്ടർ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പൽ സുപർണ രാജു അധ്യക്ഷത വഹിക്കും. മിസ് ട്രാൻസ് ഗ്ലോബൽ-2021 ശ്രുതി സിതാര മുഖ്യാതിഥിയായിരിക്കും.
സിസ്റ്റർ അമല എഫ്സിസി, സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, ഡോ. ക്രിസ്റ്റി മരിയ, വിനീത ജി. നായർ, റിനി നിഷാദ്, സന്ധ്യ ഗോപാലൻ, വൈസ് പ്രിൻസിപ്പൽമാരായ ഇ.എ. റെസ്നിമോൾ, ബോബി കെ. മാത്യു, പി.ആർ. രതീഷ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കോളജിലെയും വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.
സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ സമ്മേളനം
10:28 PM Dec 01, 2022 | Deepika.com