കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂര്‍ താമരക്കാട് പിണ്ടികനാല് ടിനു സണ്ണി (33)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിക്ക് വീഡിയോ അയച്ചു നല്കി ഭീഷണിപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരിങ്ങാലി-വടക്കന്‍മേട് റോഡ്
നിര്‍മാണത്തിന് നാളെ തുടക്കം
മേലുകാവ്: പെരിങ്ങാലി-വടക്കന്‍മേട് റോഡ് നിര്‍മാണത്തിന് തുടക്കമാകുന്നു. മാണി സി. കാപ്പന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം. നിര്‍മാണോദ്ഘാടനം നാളെ രാവിലെ 10നു മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിക്കും. എംഎല്‍എയെ പെരിങ്ങാലി-വടക്കന്‍മേട് നിവാസികള്‍ അഭിനന്ദിച്ചു.
കേക്ക് നിര്‍മാണ പരിശീലനം
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് പ്രസിനു സമീപമുള്ള അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ മൂന്ന്, പത്ത് തീയതികളില്‍ കേക്ക് നിര്‍മാണ പരിശീലനം സംഘടിപ്പിക്കും. കാരറ്റ്, ചോക്ലേറ്റ്, ട്രഫ്ളര്, നട്ടി ബബിള്‍സ്, റെഡ് വെല്‍വെറ്റ് തുടങ്ങിയ വിവിധയിനം കേക്കുകള്‍ നിർമിക്കുന്നതിൽ പരിശീലനം നല്‍കും. രാവിലെ പത്തുമുതല്‍ മൂന്നു വരെയാണു പരിശീലനം. ഫോണ്‍: 9074556724, 9447143305.
പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍
10:28 PM Dec 01, 2022 | Deepika.com