പാലാ: സിസ്റ്റര്‍ മേരി ബനീഞ്ഞാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ബനീഞ്ഞാ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പാലാ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനവും അവാര്‍ഡു സമര്‍പ്പണവും നിര്‍വഹിക്കും. വാനമ്പാടി ബനീഞ്ഞാ സാഹിത്യ അവാര്‍ഡ് തേക്കിന്‍കാട് ജോസഫിനും വാനമ്പാടി അവാര്‍ഡ് ഫാ. ജസ്റ്റിന് ഒസിസിക്കും സമ്മാനിക്കും.
സമ്മേളനത്തില്‍ ഫൗണ്ടേഷന് ചെയര്‍മാനും പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസുമായ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന് വൈസ് ചെയർപേഴ്സനും സിഎംസി ജയമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ ഡോ.സിസ്റ്റര്‍ സിജി തെരേസ് ആമുഖപ്രഭാഷണവും കുറവിലങ്ങാട് ദേവമാതാ കോളജ് മലയാള വിഭാഗം തലവന്‍ ഡോ. സിബി കുര്യന് അനുസ്മരണപ്രഭാഷണവും നടത്തും.
യോഗ പരിശീലന ക്ലാസ്
പാലാ: പാലാ ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച വനിതകള്‍ക്കുള്ള യോഗ പരിശീലന ക്ലാസ് നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള 50000 രൂപ വിനിയോഗിച്ചാണ് യോഗ പരിശീലനം.
രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പരിശീലനം. മൂന്നുമാസങ്ങളിലായി മൂന്നു ബാച്ച് വനിതകൾക്ക് പരിശീലനം നൽകും. വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കാണ് ഒരു ബാച്ചില്‍ അവസരം ലഭിക്കുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. ഷാജു തുരുത്തേല്‍, ബൈജു കൊല്ലംപറമ്പില്‍, ഡോ. അമ്പിളി കുമാരി, ഡോ. ബിനോജ് കെ. ജോസ് എന്നിവര്‍ പങ്കെടുത്തു.
ബനീഞ്ഞാ അനുസ്മരണ സമ്മേളനവും അവാര്‍ഡുസമര്‍പ്പണവും ഇന്ന്
10:25 PM Dec 01, 2022 | Deepika.com