ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശ സൈ​ക്കി​ള്‍ റാ​ലി

10:25 PM Dec 01, 2022 | Deepika.com
ക​ട​നാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, റെ​ഡ് ക്രോ​സ് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശ സൈ​ക്കി​ള്‍ റാ​ലി, തെ​രു​വ് നാ​ട​കം, ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ ന​ട​ത്തി.
രാ​വി​ലെ സ്‌​കൂ​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്കി​ള്‍ റാ​ലി അ​ന്തീ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍, കൊ​ല്ല​പ്പ​ള്ളി ജം​ഗ്ഷ​ന്‍, ഏ​ഴാ​ച്ചേ​രി ബാ​ങ്കു​പ​ടി എ​ന്നി​വിടങ്ങൾ ചു​റ്റി വൈ​കു​ന്നേ​രം സ്‌​കൂ​ളി​ല്‍ തി​രി​ച്ചെ​ത്തി. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി അ​ഴ​ക​ന്‍ പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ക​ട​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ വ​ഞ്ചി​ക്ക​ച്ചാ​ലി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ റോ​ക്കി ഒ​റ്റ​പ്ലാ​ക്ക​ല്‍ പ്ര​സം​ഗി​ച്ചു.

ദീ​പ​ശി​ഖാ പ്ര​യാ​ണം

ചേ​ന്നാ​ട്: ല​ഹ​രി ഉ​പേ​ക്ഷി​ക്കൂ ജീ​വി​തം സു​ന്ദ​ര​മാ​ക്കൂ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ചേ​ന്നാ​ട് സെ​ന്‍റ് മ​രി​യ ഗൊ​രേത്തീ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സി​സി എ​സ്എ​ച്ച് ദീ​പ​ശി​ഖാ പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ അം​ഗ​ങ്ങ​ളും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ൽ അ​ണി​ചേ​രും. തു​ട​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞയെടു​ക്കും.
വൈ​കു​ന്നേ​രം ഏ​ഴി​നു മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഭ​വ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കും. അ​ധ്യാ​പ​ക​രാ​യ ലിൻ​സി സെ​ബാ​സ്റ്റ്യ​ൻ, സീന ജോ​സ്, ടോം ​ഏ​ബ്ര​ഹാം, ജി​സ ജെ​യ്സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകും.