നാ​​ടും ന​​ഗ​​ര​​വും ക്രി​​സ്മ​​സ് രാ​​വി​​ലേ​​ക്ക്

10:25 PM Dec 01, 2022 | Deepika.com
കോ​​ട്ട​​യം: ഡി​​സം​​ബ​​റി​​ന്‍റെ ത​​ണു​​ത്ത പ്ര​​ഭാ​​ത​​ങ്ങ​​ളി​​ലേ​​ക്ക് വി​​ശു​​ദ്ധി​​യു​​ടെ ആ​​വ​​ര​​ണ​​വു​​മാ​​യി ക്രി​​സ്മ​​സ് ക​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. അ​​ക​​ലെ മു​​ഴ​​ങ്ങു​​ന്ന ദേ​​വാ​​ല​​യ മ​​ണി​​ക​​ളും പെ​​യ്തു​​വീ​​ഴു​​ന്ന മ​​ഞ്ഞു​​തു​​ള്ളി​​ക​​ളും മി​​ന്നി​​മി​​ന്നി ക​​ത്തു​​ന്ന ന​​ക്ഷ​​ത്ര​​വി​​ള​​ക്കു​​ക​​ളു​​മാ​​യി ക്രി​​സ്മ​​സ് രാ​​വു​​ക​​ള്‍ മി​​ഴി​​തു​​റ​​ന്നു. ക്രി​​സ്മ​​സ് വ്യാ​​പാ​​രോ​​ത്സ​​വം കൂ​​ടി​​യാ​​ണ്. ന​​ക്ഷ​​ത്ര​​ങ്ങ​​ളും ക്രി​​സ്മ​​സ് അ​​ല​​ങ്കാ​​ര​​ങ്ങ​​ളും പു​​ല്‍​ക്കൂ​​ടു​​ക​​ളു​​മാ​​ണ് വി​​പ​​ണി​​യി​​ല്‍ പ്ര​​ധാ​​നം. രു​​ചി​​വൈ​​വി​​ധ്യ​​ങ്ങ​​ളു​​മാ​​യി കേ​​ക്ക് വി​​പ​​ണി​​യും ഉ​​ണ​​ര്‍​ന്നു​​ക​​ഴി​​ഞ്ഞു. നാ​​ടും ന​​ഗ​​ര​​വും ക്രി​​സ്മ​​സി​​ന്‍റെ വ​​ര​​വി​​നാ​​യു​​ള്ള ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലാ​​ണ്.
ക്രി​​സ്മ​​സ്-​​ന്യൂ​​ഇ​​യ​​ര്‍
ബി​​സി​​ന​​സ് കാ​​ര്‍​ണി​​വൽ
കോ​​ട്ട​​യം: കേ​​ര​​ള അ​​ഡ്വ​​ര്‍​ടൈ​​സിം​​ഗ് ഏ​​ജ​​ന്‍​സീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കോ​​ട്ട​​യം സോ​​ണി​​ന്‍റെ ക്രി​​സ്മ​​സ്, ന്യൂ ​​ഇ​​യ​​ര്‍ ബി​​സി​​ന​​സ് കാ​​ര്‍​ണി​​വ​​ലി​​നു കോ​​ട്ട​​യം നാ​​ഗ​​മ്പ​​ടം ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ തു​​ട​​ക്ക​​മാ​​യി. പ്ര​​ള​​യ​​ങ്ങ​​ള്‍​ക്കും കോ​​വി​​ഡി​​നും ശേ​​ഷ​​മു​​ള്ള സാ​​മ്പ​​ത്തി​​ക മ​​ര​​വി​​പ്പി​​ല്‍​നി​​ന്നും വി​​പ​​ണി​​യെ ഉ​​ണ​​ര്‍​ത്താ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് കെ​​ത്രി​​എ എ​​ക്‌​​സ്‌​​പോ ഷോ​​പ്പിം​​ഗ് ഉ​​ത്സ​​വം ന​​ട​​ത്തു​​ന്ന​​ത്.
ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റെ​​സ്റ്റ​​റ​​ന്‍റു​​ക​​ള്‍, ബേ​​ക്ക​​റി ഗ്രൂ​​പ്പു​​ക​​ള്‍, ഇ​​ല​​ക്ട്രോ​​ണി​​ക്‌​​സ് ആ​​ന്‍​ഡ് ഹോം ​​അ​​പ്ല​​യ​​ന്‍​സ്, ടോ​​യി​​സ്, ഗെ​​യിം​​സ്, ഗി​​ഫ്റ്റ് ആ​​ര്‍​ട്ടി​​ക്കി​​ള്‍​സ്, ഫാ​​ഷ​​ന്‍ തു​​ണി​​ത്ത​​ര​​ങ്ങ​​ള്‍, ജൂ​​വ​​ല​​റി​​ക​​ള്‍, ക്രി​​സ്മ​​സ്, ന്യൂ​​ഇ​​യ​​ര്‍ ഡെ​​ക്ക​​റേ​​ഷ​​ന്‍ മെ​​റ്റീ​​രി​​യ​​ല്‍, ഇ​​ന്‍​ഡോ​​ര്‍, ഔ​​ട്ട്‌​​ഡോ​​ര്‍ ചെ​​ടി​​ക​​ള്‍, പോ​​ട്ടു​​ക​​ള്‍ തു​​ട​​ങ്ങി​​യ അ​​ന​​വ​​ധി പു​​തു​​മ നി​​റ​​ഞ്ഞ ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് എ​​ക്‌​​സ്‌​​പോ​​യി​​ലെ സ്റ്റാ​​ളു​​ക​​ളി​​ല്‍ ഇ​​ടം തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്.
എ​​ക്‌​​സ്‌​​പോ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.
കെ​​ത്രി​​എ സോ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് ഷി​​ബു കെ. ​​ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ചീ​​ഫ് പേ​​ട്ര​​ണ്‍ ജോ​​സ​​ഫ് ചാ​​വ​​റ, സ്റ്റേ​​റ്റ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജു മേ​​നോ​​ന്‍, ബി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, പ്രി​​ന്‍​സ് ജോ​​ര്‍​ജ്, രാ​​ജീ​​വ് എ​​ള​​യാ​​വൂ​​ര്‍, ട്ര​​ഷ​​റ​​ര്‍ ലാ​​ല്‍​ജി വ​​ര്‍​ഗീ​​സ്, ജോ​​സ​​ഫ് ക​​ട​​മ്പു​​കാ​​ട്ടി​​ല്‍, ബി​​ജു ജോ​​സ​​ഫ്, വി.​​ജി. ബി​​നു, പി.​​ടി. ഏ​​ബ്ര​​ഹാം, ജോ​​ണ്‍​സ് വ​​ള​​പ്പി​​ല, ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ വി.​​ജി. ബി​​നു, ജെ​​ബി​​സ​​ണ്‍ ഫി​​ലി​​പ്പ്, പി.​​ബി. സ​​ജി, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, ജേ​​ക്ക​​ബ് ത​​ര​​ക​​ന്‍, പ്രേം ​​സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​സ്‌​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍, ബി​​ജു തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളു​​മു​​ണ്ട്.
മേ​​ള​​യിൽ ഇന്ന്
ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്നു ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പ​​ര​​സ്യ​​വും വ്യാ​​പാ​​ര വ്യ​​വ​​സാ​​യ​​വും ഇ​​ന്ന് എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സെ​​മി​​നാ​​ര്‍ ന​​ട​​ക്കും. എം.​​വി. ശ്രേ​​യാം​​സ്‌​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ദീ​​പി​​ക ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ (മാ​​ര്‍​ക്ക​​റ്റിം​​ഗ്) കെ.​​സി. തോ​​മ​​സ്, കെ​​ത്രി​​എ പേ​​ട്ര​​ണ്‍ ജോ​​സ​​ഫ് ചാ​​വ​​റ, സോ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് ഷി​​ബു കെ. ​​ഏ​​ബ്ര​​ഹാം, ഗോ​​പ​​ന്‍ ന​​മ്പാ​​ട്ട്, സു​​ധീ​​ര്‍ കു​​മാ​​ര്‍, ജോ​​ണ്‍ കോ​​ര, കെ. ​​ജ​​നു​​സ്, അ​​ഫ്‌​​സ​​ല്‍ മു​​ഹ​​മ്മ​​ദ്, ജെ​​ബി​​സ​​ണ്‍ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.