വെടിയുണ്ടകൾ പിടികൂടിയ സംഭവം; അന്വേഷണം വഴിമുട്ടി
01:11 AM Dec 01, 2022 | Deepika.com
ഇരിട്ടി: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. കഴിഞ്ഞ 16ന് കിളിയന്തറയില്‍ നടത്തിയ പരിശോധനയിലാണ് നാടൻതോക്കിന്റെ തിരകള്‍ എക്സൈസ് പിടികൂടിയത്. തിരകൾ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പോലീസിന് കൈമാറിയിരുന്നു. തുടർന്ന് ഇന്‍സ്പെക്ടര്‍ കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. ബസ് ജീവനക്കാരെ ചോദ്യം ചെയ്യുകയും വീരാജ്പേട്ട, മടിക്കേരി, മൈസൂരു എന്നിവിടങ്ങളിലെ വെടിയുണ്ട വിൽപനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.