കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്റർ കോളജിയറ്റ് പുരുഷ-വനിത ഖോ-ഖോ ചാമ്പ്യൻഷിപ്പ് ഇന്ന് നടക്കും. രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾക്ക് രാജപുരം സെന്റ് പയസ് ടെൻത് കോളജ് ആതിഥേയത്വം വഹിക്കും. വിവിധ കോളജുകളിൽനിന്നായി മുന്നൂറോളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ പത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. എം.ഡി. ദേവസ്യ നിർവഹിക്കും.
ജേതാക്കൾക്ക് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ കോളജ് ലോക്കൽ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ ട്രോഫികൾ വിതരണം ചെയ്യും. ജനുവരി രണ്ടാംവാരം ആന്ധ്രാപ്രദേശിലെ കാക്കിനാട ജെഎൻടിയു സർവകലാശാലയിൽ നടക്കുന്ന ദക്ഷിണേന്ത്യ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ ഈ മത്സരങ്ങളിൽനിന്ന് തെരഞ്ഞടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കോളജ് ടീമുകൾ യോഗ്യതാപത്രവും തിരിച്ചറിയൽ കാർഡും സഹിതം രാവിലെ ഒൻപതിന് ഹോളിഫാമിലി ഗ്രൗണ്ടിൽ എത്തിച്ചേരണം.
കണ്ണൂർ സർവകലാശാല ഖോ-ഖോ ചാമ്പ്യൻഷിപ്പ് ഇന്ന്
01:11 AM Dec 01, 2022 | Deepika.com