പറവൂര്‍: അഭിനയ മികവുകൊണ്ടും ആശയം കൊണ്ടും എച്ച്എസ്എസ് വിഭാഗം നാടക മത്സരത്തില്‍ കപ്പുയര്‍ത്തി ആതിഥേയരായ മൂത്തകുന്നം എസ്എന്‍എം എച്ച്എസ്എസ്. അന്തരിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ എ. ശാന്തകുമാറിന്റെ കൂവാഗം എന്ന നാടകമാണ് ടീം അരങ്ങിലെത്തിച്ചത്. നാടകത്തിലെ മുഖ്യകഥാപാത്രമായ മോഹിനിയെ അവതരിപ്പിച്ച പ്രാര്‍ഥന ടി. പ്രതാപനാണ് മികച്ച നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സമൂഹത്തില്‍ നേരിടുന്ന അവഗണനകളാണ് നാടകത്തിന്റെ ഇതിവൃത്തം. ഭിന്നലിംഗക്കാരയ ഇത്തരക്കാര്‍ക്കും സമൂഹത്തില്‍ ഒരിടം വേണമെന്നാണ് നാടകം പറഞ്ഞുവയ്ക്കുന്നത്. കണ്ണന് കൊട്ടുവാള്ളിക്കാവ് ആണ് എസ്എന്‍എം സ്കൂളിനെ നാടകം പരിശീലിപ്പിച്ചത്.
അപ്പീലുകളുടെ പൂരം
പറവൂര്‍: വീറും വാശിയും ഒരുപോലെ അരങ്ങിലെത്തുന്ന ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ കമ്മിറ്റി മുമ്പാകെ ഇതുവരെ ലഭിച്ചത് 52 എണ്ണം. ഹൈസ്കൂള്‍ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ ലഭിച്ചിട്ടുള്ളത്. 32 എണ്ണം. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ 19 എണ്ണവും യുപി വിഭാഗത്തില്‍ ഒരു അപ്പീലുമാണ് മൂന്നാം ദിനംവരെ ലഭിച്ചിട്ടുള്ളത്.
ഏറ്റവുമധികം അപ്പീലുകള്‍ ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തിലാണ് . ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും നൃത്തയിനങ്ങളിലാണ്. നിലവില്‍ ലഭിച്ചിട്ടുള്ളവയുടെ ഹിയറിംഗ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു അപ്പീലിന് 2000 രൂപയാണ് ഫീസായി വാങ്ങുന്നത്. റിസള്‍ട്ട് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്.
നടിപ്പ് സൂപ്പര്‍; കൈയടിയും കപ്പും ‘കൂവാഗ’ത്തിന്
01:02 AM Dec 01, 2022 | Deepika.com