നിരഞ്ജന് ഹാപ്പിയാണ്
01:02 AM Dec 01, 2022 | Deepika.com
പറവൂര്‍: വേദനകളിലും വിജയത്തിന്റെ ലഹരി നുണഞ്ഞ് നിരഞ്ജന്. ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിരഞ്ജന് ജീവിതത്തില്‍ ഒട്ടേറെ വേദനകളുണ്ടെങ്കിലും കലോത്സവം സമ്മാനിച്ചത് സന്തോഷം മാത്രം. കലയോടു തോന്നിയ താല്‍പ്പര്യത്തിന് വീട്ടിലെ സാഹചര്യം പലപ്പോഴും വില്ലനായപ്പോള്‍ സഹായവുമായി നിരഞ്ജന് തുണയായയത് സ്കൂളിലെ അധ്യാപകരും കുച്ചിപ്പുടി അധ്യാപകനായ എളമക്കര സ്വദേശി സുനില്‍കുമാര്‍ മാസ്റ്ററുമാണ്. കുച്ചിപ്പുടിക്ക് പുറമേ ഭരതനാട്യത്തിലും നിരഞ്ജന് അരങ്ങിലെത്തിയിരുന്നു. നേട്ടങ്ങള്‍ക്കിടയിലും സ്വന്തമായൊരു വീടെന്ന സ്വപ്നവും നിരഞ്ജന്റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ ഷുബുവാണ് പിതാവ്. അമ്മ. സുമി. സഹോദരന് ധനഞ്ജയന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.