പെരുന്പാവൂർ: രാജഗിരി വിശ്വജ്യോതി കോളജിൽ ഇന്റർ കോളജ് ഫെസ്റ്റിവൽ ആരംഭിച്ചു. വിവിധ കലാമത്സരങ്ങൾ, ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ മത്സരങ്ങൾ എന്നിവ ഉണ്ടാകും.
സമാപന ദിവസമായ ഇന്ന് സിനോയ് ദേവസിയുടെ മ്യൂസിക് പരിപാടി നടക്കും.
കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ, പ്രിൻസിപ്പൽ ഡോ.ജോയ് പി.ജോസ്, പ്രോഗ്രാം കണ്‍വീനർ അന്നാ ജയിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
മാസാദ്യ ശനിയാചരണം
തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കോവിഡ് മൂലം മുടങ്ങിപ്പോയ മാസാദ്യ ശനിയാചരണം മൂന്നു മുതൽ പുനരാരംഭിക്കും. രാവിലെ 9.30ന് ജപമാല, നൊവേന, വചന പ്രഘോഷണം, കുർബാന, ആരാധന, വെള്ളം വെഞ്ചരിപ്പ്, തൈലാഭിഷേക പ്രാർഥന. ഫാ.ജിനു പള്ളിപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. തോമസ് പെരുമായൻ, സഹവികാരി ജയിംസ് പനവേലിൽ, എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് 1.30ന് നേർച്ചക്കഞ്ഞി വിതരണത്തോടെ സമാപിക്കും.
രാജഗിരി വിശ്വജ്യോതിയിൽ ഇന്റർ കോളജ് ഫെസ്റ്റിവൽ
01:01 AM Dec 01, 2022 | Deepika.com