മയക്കുമരുന്നിനെതിരേ മൂക്കന്നൂർ വികസന സമിതി

01:00 AM Dec 01, 2022 | Deepika.com
അ​ങ്ക​മാ​ലി : മൂ​ക്ക​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ മൂ​ക്ക​ന്നൂ​ർ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മൂ​ക്ക​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ക്കും. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ മൂ​ക്ക​ന്നൂ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
റോ​ജി എം ​ജോ​ൺ എം​എ​ൽ​എ , മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​ത്ഥി​തി​ക​ളാ​യി​രി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മൂ​ക്ക​ന്നൂ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി. ബേ​ബി, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ബെ​സ്റ്റി​ൻ ജോ​സ്, ക​ൺ​വീ​ന​ർ നി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.