വരാപ്പുഴ: കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂളിന്റെ ആതിഥേയത്വത്തിൽ ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ് നാളെ ആരംഭിക്കും. അന്തരാഷ്ട്രാ പഞ്ചഗുസ്തി താരം ജോബി മാത്യു ഉദ്ഘാടനം നിർവഹിക്കും.
58 സ്കൂളുകൾ അടങ്ങിയ കൊച്ചി സഹോദയയുടെ പ്രഥമ അത്ലറ്റിക് മീറ്റാണ് നാളെമ ുതൽ നടക്കുന്നത്. കിഡ്സ്, സബ് ജൂണിയർ , ജൂണിയർ, സീനിയർ എന്നീ നാലു വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് മത്സരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ 54 ഇനങ്ങളിലായി 34 സ്കൂളുകളെ പ്രതിനിധികരിച്ച് 1,200 ഓളം വിദ്യാർഥികൾ പങ്കെടുക്കും.
നാളെ രാവിലെ ഏഴിന് രജിസ്ട്രേഷനു ശേഷം മത്സര ഇനങ്ങൾ ആരംഭിക്കും. വ്യക്തിഗത ചാമ്പ്യൻമാർക്കും സ്കൂൾ തല മികച്ച ഒന്നും രണ്ടും സ്ഥാനക്കാർക്കും പ്രത്യേക ട്രോഫികൾ നല്കും.
ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചിലഞ്ഞിക്കൽ, സഹോദയ പ്രസിഡന്റും മഞ്ഞുമ്മൽ കസ്തൂർബ സ്കൂൾ പ്രിൻസിപ്പലുമായ അരവിന്ദ് ലക്സ്മെൻ, കൊച്ചി സഹോദയ സെക്രട്ടറി രാജലക്ഷ്മി, കൊച്ചി സഹോദയ ട്രഷററും ഹാഗിയ സോഫിയ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ സൂസൻ ഐപ്പ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റ് നാളെ മുതൽ
01:00 AM Dec 01, 2022 | Deepika.com