നെടുമ്പാശേരി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്കൂൾ പൂർവവിദ്യാർഥിയുമായ ബോസ് കൃഷ്ണമാചാരിയ്ക്കൊപ്പം 75 തിരികൾ തെളിച്ച് വിദ്യാർഥികളും പൂർവവിദ്യാർഥികളും പങ്കാളികളായി. ആന്റോ തോമസ് ഡിസൈൻ ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ പ്രകാശനം ചെയ്തു. പരിപാടികൾക്ക് മുന്നോടിയായി നടത്തിയ വിളംബര ബൈക്ക് റാലി വട്ടപ്പറമ്പിൽ പൂർവ വിദ്യാർഥി അങ്കമാലി എഎസ്ഐ എ.വി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് പി.എൻ. നന്ദകുമാർ അധ്യക്ഷനായിരുന്നു.സ്കൂളിന് വേണ്ടി സ്ഥലം വിട്ടുനൽകിയ ഭദ്രകാളി മറ്റപ്പള്ളി മനയിലെ ബി.എം. വാസുദേവൻ നമ്പൂതിരിപ്പാട് ബോസ് കൃഷ്ണമാചാരിയെ പൊന്നാടയണിയിച്ചു. താര സജീവ്, പി.വി. അയ്യപ്പൻ, ബിലഹരി കെ. രാജ്, പ്രധാനാധ്യാപിക പി.ഓ. കൊച്ചുറാണി, ടെസ ടോമി, പി.ആർ. രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ എം.എം. റിയ മോൾ എന്നിവർ സംസാരിച്ചു. 2023 ആഗസ്റ്റ് വരെ നീളുന്ന ആഘാഷങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
പുളിയനം സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങി
01:00 AM Dec 01, 2022 | Deepika.com