കളമശേരി: ലാഭത്തിൽ പ്രവർത്തിക്കുന്ന കളമശേരി എച്ച്എംടി യൂണിറ്റിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് യൂണിറ്റ് സന്ദർശിച്ച എച്ച്എംടിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടർ ജി. വിജയ സുനിത റെഡ്ഡിക്കു നൽകിയ നിവേദനത്തിൽ എച്ച്എംടി സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.
ആകെയുള്ള ഇന്ത്യയിലെ ആറു യൂണിറ്റുകളിൽ കളമശേരി യൂണിറ്റ് മാത്രമാണ് തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നത്.
കളമശേരി എച്ച്എംടിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും യൂണിയനുകൾ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ അധികാരികളിലെത്തിക്കുമെന്നും വിജയ് സുനിത റെഡ്ഡി ഉറപ്പു നൽകി.
ചർച്ചയിൽ പി. കൃഷ്ണദാസ് (സിഐടിയു), എൻ.വി. ലിൻസെൻ (ഐഎൻടിയുസി), ടി.ജി. ശ്രീജേഷ് (ബിഎംഎസ് ,)അബൂബക്കർ (ഓഫീസർ അസോസിയേഷൻ) എന്നീ ഭാരവാഹികളും മാനേജുമെന്റിനെ പ്രതിനിധീകരിച്ചു ജോൺസൻ പാനിക്കുളം (ജനറൽ മാനേജർ), മോഹൻ കുമാർ (പ്രൊഡക്ഷൻ ചീഫ്), ആരതി കൃഷ്ണൻ (എച്ച്ആർ മാനേജർ) എന്നിവരും പങ്കെടുത്തു.
എച്ച്എംടിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് സംയുക്ത യൂണിയൻ
01:00 AM Dec 01, 2022 | Deepika.com