അഗളി: വന്യമൃഗശല്യത്തിൽ നിന്നും ചാവടിയൂർ ഉൗരിനെ സുരക്ഷിതമാക്കാൻ വേണ്ടി ഉൗരിനു ചുറ്റും സൗരോർജ്ജ വൈദ്യുത വേലി നിർമിച്ചു.
നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ.ജി. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.
നാബ് കിസാൻ ഫിനാൻസ് ലിമിറ്റഡിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൈദ്യുത വേലിക്കുള്ള സാന്പത്തിക സഹായം കണ്ടെത്തിയത്.
ഉൗര് നിവാസികളുടെ യോഗത്തിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രവർത്തകരോട് വൈദ്യുത വേലിയുടെ ആവശ്യകത നിവാസികൾ ഉന്നയിച്ചിരുന്നു.
തുടർന്ന് വൈദ്യുത വേലിയുടെ സാധ്യതാ പഠനം നടത്തുകയും ഡിപിആർ തയാറാക്കി നാബ് കിസാൻ സമർപ്പിക്കുകയുമായിരുന്നു.
വാർഡ് മെന്പർ ജി. രാധാകൃഷ്ണൻ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു.
വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഒഫീസർ ഡോ.വി. നാരായണൻ,
നബാർഡ് ഡിഡിഎം കവിതാ റാം, നാബ് കിസാൻ വൈസ് പ്രസിഡന്റ് എസ്. ഷീബ സംഗീത, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ട്രസ്റ്റ് സെക്രട്ടറി എസ്. സജിമോൻ എന്നിവർ പ്രസംഗിച്ചു.
ഷോളയൂർ ചാവടിയൂർ ഉൗരിൽ വൈദ്യുതി വേലി നിർമിച്ചു
12:47 AM Dec 01, 2022 | Deepika.com