ഒറ്റപ്പാലം : നാട്യ നടന ഹാസ്യ പ്രധാനമായ ഭരതനാട്യത്തിലും. ഓട്ടൻതുള്ളലിലും പ്രതിഭ തെളിയിച്ച് ദർശന.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യുപി വിഭാഗത്തിലാണ് ദർശന മികവു തെളിയിച്ചത്.
ജിഎച്ച്എസ് വാടാനാം കുറുശി സ്കൂൾ വിദ്യാർഥിനിയായ ദർശന മത്സരിച്ച വ്യക്തിഗത ഇനങ്ങളായ ഓട്ടൻ തുള്ളൽ, ഭരതനാട്യം എന്നിവയിലും മലയാളം കവിതാരചനയിലും എ ഗ്രേഡു നേടി.
ഓട്ടൻതുള്ളൽ മത്സരത്തിൽ ദർശന ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയെന്ന പ്രത്യേകത ദർശനയ്ക്കുണ്ട്.
ഓട്ടൻതുള്ളിൽ കൂടുതൽ പരിശീലനം നേടി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നുള്ളതാണ് കുഞ്ചന്റെ നാട്ടിലെ ഈ തുള്ളൽകാരിയുടെ മോഹം.
ഓട്ടൻതുള്ളൽ പരിശീലനം സജീവമായി തുടരാനുള്ള മോഹവും ഈ കലാകാരി തുറന്നുപറയുന്നു.
ഭരതനാട്യത്തിലും ഓട്ടൻതുള്ളലിലും പ്രതിഭ തെളിയിച്ച് ദർശന
12:45 AM Dec 01, 2022 | Deepika.com