ഒറ്റപ്പാലം : ജില്ലാ കലോത്സവത്തിൽ ചെർപ്പുളശേരി സബ് ജില്ല 700പോയന്റുകൾ നേടി ആധിപത്യം സ്ഥാപിച്ചു.സ്കൂളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം മുന്നേറ്റം തുടരുന്നു. മൂന്നാം ദിനത്തിലും ഉപജില്ലകൾ തമ്മിൽ കീരീടത്തിനായുള്ള പോരാട്ടം തുടരുകയാണ്. പാലക്കാട് ഉപജില്ല 691പോയന്റുകളുമായി രണ്ടാംസ്ഥാനത്താണ്. തൊട്ടു പിന്നാലെ തൃത്താല (682)യും മണ്ണാർക്കാടും(697). ആതിഥേയരായ ഒറ്റപ്പാലം 649 പോയന്റുകളുമായി അഞ്ചാം സ്ഥാനത്താണുള്ളത്. സ്കൂളുകളിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 296 പോയന്റമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടു പിന്നാലെ ശ്രീകൃഷ്ണപുരം എച്ച്. എസ്.എസ് 193 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും വാണിയംകുളം ടിആർകെ 188പോയന്റുമായി മൂന്നാമതുമാണ്. പെരുങ്ങോട് എച്ച്എസ്എസ് 154പോയിന്റും പാലക്കാട് ഭാരത് മാത എച്ച്എസ്എസ് 150 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്.
കലോത്സവത്തിൽ അപ്പീൽ പ്രവാഹം
ഒറ്റപ്പാലം : കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായുയർന്ന പരാതികൾക്കിടയിൽ രേഖാമൂലമുള്ള മത്സരാർഥികളുടെ അപ്പിൽ പ്രവാഹം. മൂന്നാം ദിനം വരെ മത്സരഫലങ്ങളെ ചോദ്യം ചെയ്ത് 108 അപ്പീലുകളെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 56 അപ്പീലുകളെത്തിയപ്പോൾ ഹയർ സെക്കൻഡറിയിൽ 52 അപ്പീലുകളും വന്നു. പത്ത് ശതമാനം മാത്രം അപ്പീൽ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ പരിഗണിച്ചാൽ മതിയെന്നാണു നിർദേശമുള്ളത്.
ഇഞ്ചോടിഞ്ച് പോരാട്ടം; ചെർപ്പുളശേരി ഉപജില്ല മുന്നിൽ
12:45 AM Dec 01, 2022 | Deepika.com