കുവൈറ്റ് സിറ്റി: കോവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ നിർദ്ദേശ പ്രകാരം ഇരുപത് ദിനാർ ആയാണ് പി.സി.ആർ പരിശോധനക്ക് നിജപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ ആണ് ഉത്തരവിറക്കിയത്.
നിലവിൽ രാജ്യത്തിലെ വിവിധ ലാബുകളും ക്ലിനിക്കുകളും 24 ദീനാർ മുതൽ 30 ദീനാർ വരെയാണ് ചാർജ്ജ് ഈടാക്കുന്നത് . ആരോഗ്യ മേഖലയിലെ നിരക്കും ചെലവും വിലയിരുത്തിയാണ് ഫീസ് നിശ്ചയിച്ചതെന്ന് ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു. പുതിയ തീരുമാനം നാട്ടിലേക്ക് യാത്രയാകുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസമാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ കോവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയം
10:28 PM May 18, 2021 | Deepika.com