പേരൂര്‍ക്കട: വയോധികന്റെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം മാല കവര്‍ന്ന സംഭവത്തിലെ പ്രതിയെ പൂജപ്പുര പോലീസ് പിടികൂടി. തെങ്കാശി പുളിയങ്കുടി തെക്കെ തെരുവ് കീഴെ പള്ളിവാസല്‍ ഹൗസ്നമ്പര്‍ 22-ല്‍ മൊഹിദീന് അബ്ദുള്‍ ഖാദര്‍ (22) ആണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിനാണ് കേസിന്നാസ്പദമായ സംഭവം. കുന്നപ്പുഴ ജംഗ്ഷനില്‍ മുറുക്കാന്‍കട നടത്തുന്ന ജോണ്സണ് ആണ് ആക്രമണത്തിന് ഇരയായത്. കടപൂട്ടി വീട്ടിലേക്കു പോകുന്ന വഴിയാണ് പ്രതി ഇദ്ദേഹത്തെ ആക്രമിച്ച് മൂന്നു പവനോളം വരുന്ന സ്വര്‍ണമാല കവര്‍ന്നത്. സിസിടിവി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമീപത്തെ ബേക്കറി ജീവനക്കാരനായ പ്രതിയെ തമിഴ്നാട്ടിലെ തെങ്കാശിയിലെ ഒളിത്താവളത്തില്‍ നിന്നാണ് സിഐ റോജ്, എസ്ഐ ദര്‍ശക്, എസ് സിപിഒ പ്രശാന്ത്, സ്പെഷല്‍ ക്രൈം ടീമിലെ എസ്ഐമാരായ അരുണ്‍, യശോധരന്, എഎസ്ഐ സാബു, എസ് സിപിഒ മണികണ്ഠന്, സിപിഒ ദീപുരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
മുളകുപൊടി വിതറി മാല കവര്‍ച്ച : ബേക്കറി ജീവനക്കാരന് പിടിയില്‍
12:15 AM Dec 01, 2022 | Deepika.com