കുന്നപ്പുഴ മലങ്കര കത്തോലിക്ക ദേവാലയ തിരുനാൾ തുടങ്ങി
12:14 AM Dec 01, 2022 | Deepika.com
തിരുവനന്തപുരം : കുന്നപ്പുഴ മലങ്കര കത്തോലിക്ക ദേവാലയ തിരുനാൾ ആരംഭിച്ചു. നാല് വരെയാണ് തിരുനാൾ. ഇന്ന് വൈകുന്നേരം 5.30ന് ജപമാല പ്രാർഥന, ആറിന് വിശുദ്ധ കുർബാന. തൃക്കണ്ണാപുരം നല്ലയിടയൻ ദേവാലയം വികാരി ഫാ. എസ്.എം. സനീഷ് കാർമികത്വം വഹിക്കും. ഏഴിനു നടക്കുന്ന ധ്യാനപ്രസംഗത്തിനു ഫാ. സുബിൻ കോട്ടൂർ സിഎംഐ (മാറനല്ലൂർ ക്രൈസ്റ്റ് കോളജ്) നേതൃത്വം നൽകും. നാളെ വൈകുന്നേരം 5.30ന് സന്ധ്യ നമസ്കാരം, ആറിന് വിശുദ്ധ കുർബാന. മലയിൻകീഴ് സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയം വികാരി ഫാ. എബി ആറ്റുപുരയിൽ കാർമികത്വം വഹിക്കും. മൂന്നിന് വൈകുന്നേരം 5.30ന് സന്ധ്യ നമസ്കാരം, വിശുദ്ധ കുർബാന എന്നിവയ്ക്കു ശേഷം തിരുനാൾ റാസ നടക്കും. നാലിന് രാവിലെ 7.30ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. തുടർന്ന് നേർച്ച വിളന്പ്, കൊടിയിറക്ക്.