നോസ്കാല്‍പല്‍ വാസക്ടമി ക്യാമ്പുകള്‍ ഇന്നു മുതൽ
12:14 AM Dec 01, 2022 | Deepika.com
തിരുവനന്തപുരം: പുരുഷന്മാര്ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗമായ നോസ്കാല്‍പല്‍ വാസക്ടമി (എന്എസ്വി) ക്യാമ്പുകള്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡിഎംഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്എസ്വി ലളിതവും സുരക്ഷിതവും രക്തസ്രാവമില്ലാത്തതും വേദനാരഹിതവുമാണ്. എന്എസ്വി കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ പോകാം. ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും നാളെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും മൂന്നിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും രാവിലെ 10 മുതല്‍ ഒന്നു വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നടക്കുന്ന ആശുപത്രിയിലേക്ക് നേരിട്ടോ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വഴിയോ എത്താം. ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ക്യാമ്പ് നടത്തുന്ന ആശുപത്രികളിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷല്‍ ക്യാഷ്വല്‍ ലീവ് ലഭിക്കും. എന്എസ്വിക്ക് വിധേയമാകുന്ന എല്ലാവര്ക്കും 1100 രൂപ ധനസഹായം ലഭിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു.