രാജാക്കാട് : കോടതി അനുവദിച്ച് താത്കാലിക പരോളിലെത്തിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി.
രാജാക്കാട് പൊന്മുടി സ്വാദേശി കളപ്പുരയിൽ ജോമോൻ ജോയി ആണ് രക്ഷപ്പെട്ടത്. കണ്ണൂർ സെന്റർ ജയിലിൽ നിന്നും രാജാക്കാടിന് സമീപം പൊന്മുടിയിലുള്ള വീട്ടിൽ എത്തിച്ചതിന് ശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് വീടിന് സമീപത്തുനിന്ന് പ്രതി കൂടെയുണ്ടായിരുന്ന പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതിക്കായി മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ഉൗർജിതമാക്കി.
മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പോലീസ് സംരക്ഷണയിൽ താത്ക്കാലിക പരോൾ അനുവദിച്ച കൊലക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്. 2015 ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ.
താത്കാലിക പരോളിലെത്തിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി
12:12 AM Dec 01, 2022 | Deepika.com