കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകിയ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇ.കെ നായനാരുടെ പതിനേഴാം ചരമവാർഷികത്തോട് അനുബന്ധിച്ചു കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.
മെയ് 19 ബുധനാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 10ന് ) നടക്കുന്ന അനുസ്മരണ ചടങ്ങിൽ സി.പി. എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെന്പർ സഖാവ് വി.പി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തുന്നു. അനുസ്മരണ യോഗത്തിലേക്കു മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ പത്രകുറിപ്പിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിക്കുന്നു
10:10 PM May 18, 2021 | Deepika.com