ബൈഡന്റെയും കമലയുടേയും വരുമാനത്തിൽ നിന്നും സംഭാവന നൽകിയിരുന്നത് കാണിച്ചിരുന്നില്ല. ബൈഡനും പ്രഥമ വനിത ജീൻ ബൈഡനും 2020ലെ ആകെ അഡ്ജസ്റ്റഡ് ഗ്രോസ് വരുമാനം 607336 ഡോളർ സമർപ്പിച്ചപ്പോൾ നികുതിയിനത്തിൽ 157000 ഡോളർ തിരിച്ചടക്കേണ്ടി വന്നു.
കമലാ ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോപ്പും
2019ലേക്കാൾ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കുകയാണ് (985233). കമലയുടേതും കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞു. 1974 മുതൽ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്ത് ടാക്സ് വിവരങ്ങൾ കൈമാറുക പതിവായിരുന്നു. ട്രംപ് ഈ വിഷയത്തിൽ അലംഭാവമാണ് കാണിച്ചിരുന്നത്. 2017ൽ ട്രംപ് ലഭ്യമായ കണക്കുകൾ അനുസരിച്ച് 750 ഡോളർ മാത്രമാണു ഫെഡറൽ ടാക്സായി നൽകിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ