മെഡി. കോളജ് ജനകീയസമിതി പരാതി നൽകി
10:53 PM Nov 30, 2022 | Deepika.com
അമ്പലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളജ് ജനകീയ വിചാരണസമിതി ജില്ലാ കളക്ടർക്കു പരാതിനൽകി. ഇരുചക്രവാഹനങ്ങൾക്ക് സുഗമമായപാർക്കിംഗ് സംവിധാനം ഒരുക്കുക, മൂന്നു വർഷത്തിലധികമായി അടച്ചിരിക്കുന്ന ജെ.ബ്ലോക്ക് വഴി തുറന്നുകൊടുക്കുക, ആറുമാസത്തിലധികമായി തകരാറിലായ മാമോഗ്രാം പുനഃസ്ഥാപിക്കുക, പാർക്കിംഗ് ഫീസ് പിൻവലിക്കുക, ഫാർമസിയിൽ ആവശ്യമായ മരുന്ന് ലഭ്യമാക്കുക, സാധാരണ ജനങ്ങൾക്ക് നീതി ലഭ്യമാക്കുക, അഴുക്ക് വെള്ളം തോട്ടിൽ ഒഴുക്കുന്നത് നിർത്തലാക്കി പകരം സവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. തയ്യിൽ ഹബീബ്, മുനീർ മുസ്ലിയാർ, ജോൺ ആന്റണി, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി. നാളെ ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തിൽ ചർച്ച ചെയ്യാമന്ന് കളക്ടർ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.