അരൂർ: ദേശീയപാതയിൽ മിനി ലോറിയിടിച്ച് കാൽനടയാത്രികൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ശ്രീധരപ്പണിക്കരുടെ മകൻ ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്രദർശനത്തിനു പോകുന്പോൾ ചന്തിരൂർ പുതിയ പാലത്തിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
കളമശേരിയിൽനിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മിനി ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം വിട്ടാണ് ഗോപിയെ ഇടിച്ചത്. ഉടനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. അമ്മ: ജാനമ്മ. സഹോദരങ്ങൾ: രാധ ചന്ദ്രശേഖരൻ, ശോഭന പൊന്നപ്പൻ, സതീശപ്പണിക്കർ, ഓമന പുരുഷോത്തമൻ, മധുസൂദനപ്പണിക്കർ.
മിനിലോറിയിടിച്ച് കാൽനടയാത്രികൻ മരിച്ചു
10:27 PM Nov 30, 2022 | Deepika.com