കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശിനി ഭാഗീരഥി ഗാമിയുടെ (30) മൃതദേഹം സംസ്കരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇവരുടെ ബന്ധുവാണ് കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ വൈകിട്ടോടെ പുല്ലേപ്പടി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് കോര്‍പറേഷന്റെ അനുമതി നേടിയാണ് കൊച്ചിയില്‍ സംസ്കരിച്ചത്.
അതേസമയം ഭാഗീരഥിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന നേപ്പാളില്‍ പിടിയിലായ റാം ബഹാദൂര്‍ ബിസ്തിനെ കൊച്ചിയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഒക്ടോബര്‍ 24നാണ് ഇളംകുളത്തെ വാടക വീട്ടില്‍ ഭാഗീരഥി ഗാമി(34)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസത്തോളം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം.
നേപ്പാള്‍ സ്വദേശിനിയുടെ മൃതദേഹം സംസ്കരിച്ചു
10:27 PM Nov 30, 2022 | Deepika.com