ഹരിപ്പാട്: വെള്ളംകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിലെ സീലിംഗ് അടര്‍ന്നുവീണു. ഇന്നലെ രാവിലെ പത്തരയോടെ ക്ലാസ് നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ സീലിംഗുകളാണ് ഇളകി താഴെ വീണത്. സ്റ്റാഫ് റൂമിലും മറ്റും ക്രമീകരണങ്ങള്‍ നടത്തിയാണ് ക്ലാസുകളെടുത്തത്.
ഗോവര്‍ധിനി
പദ്ധതിക്കു തുടക്കം
ആലപ്പുഴ: പെരുമ്പളം പഞ്ചായത്തില്‍ ഗോവര്‍ധിനി പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ പദ്ധതി ഉദ്ഘാടനം ചെയ്തു. നാലുമുതല്‍ ആറുമാസം വരെ പ്രായമുള്ള സങ്കരയിനത്തില്‍പ്പെട്ട കന്നുകുട്ടികളെ തെരഞ്ഞെടുത്ത് 32 മാസം പ്രായമാകുന്നവരെയോ കിടാവ് പ്രസവിക്കുന്നതുവരെയോ അമ്പത് ശതമാനം സബ്സിഡിയോടുകൂടി കാലിത്തീറ്റ നല്കുന്ന പദ്ധതിയാണിത്.
ഈ കാലയളവില്‍ കന്നുകുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ക്ഷീരകര്‍ഷകര്‍ കന്നുകുട്ടി ജനിച്ചയുടന്‍ മൃഗാശുപത്രിയിലോ ഡിസ്പെന്‍സറിയിലോ ഐസിഡിപി സബ് സെന്ററിലോ രജിസ്റ്റര്‍ ചെയ്യണം. പശുക്കുട്ടിക്ക് 12,500 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്.
സ്കൂളിലെ സീലിംഗ് അടര്‍ന്നുവീണു
10:01 PM Nov 30, 2022 | Deepika.com