ചേര്‍ത്തല: നിയമസഭ റോഡ് സുരക്ഷാസമിതിയുടേ നിർദേശപ്രകാരം അരൂർ-ചേർത്തല നാലുവരി പാതയിൽ ലൈൻ ട്രാഫിക് ബോധവത്കരണവും വാഹനപരിശോധനയും നടത്തി. മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായാണ് പരിപാടി സംഘടപ്പിച്ചത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കെ.സി. ആന്റണി ഉദ്ഘാടനം ചെയ്തു. ചേർത്തല ജോയിന്റ് ആർടിഒ ജെബി ഐ. ചെറിയാന്റെ നേതൃത്വത്തിൽ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ എംവിഡി ഉദ്യോഗസ്ഥരും ചേർത്തല ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ളവരും പങ്കെടുത്തു.
നാലുവരി പാതയിലൂടെ പോകുന്ന ഭാരവാഹനങ്ങൾ റോഡിന്റെ വലതുഭാഗം ചേർന്ന് പോകുന്നതുമൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകളും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈൻ ട്രാഫിക് വാഹന പരിശോധനകൾ നടന്നത്. എല്ലാ വാഹനങ്ങളും റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്നു സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്തു.
ലൈൻ ട്രാഫിക് ബോധവത്കരണവും വാഹന പരിശോധനയും
10:01 PM Nov 30, 2022 | Deepika.com