വേലിക്കര: ജല്‍ ജീവന് മിഷന് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തുടങ്ങും. തഴക്കര, മാവേലിക്കര, ചെട്ടികുളങ്ങര എന്നിവിടങ്ങളിലേക്കുള്ള സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണിത്. 2018-19 ബജറ്റിൽ അനുവദിച്ചതും പിന്നീട് ജലജീവൻ മിഷനിൽ ഉൾപ്പെടുത്തുകയും ചെയ്ത സ്വപ്ന പദ്ധതിയ്ക്കായി 160 കോടി രൂപയാണ് ചെലവഴിക്കുക.
പതിനൊന്നു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയ്ക്കായി തഴക്കര പഞ്ചായത്തില്‍ 15 സെന്റ് സ്ഥലം പഞ്ചായത്ത് ഓഫീസിനു സമീപം ജില്ലാ കൃഷിത്തോട്ടത്തില്‍നിന്ന് വിട്ടുനല്‍കാന്‍ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഉത്തരവ് നല്കി.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ നിരന്തരം അവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് കളക്ടര്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥലം നല്കാന് ഉത്തരവ് നല്‍കിയത്. മാവേലിക്കര നഗരസഭയിലെ മണ്ഡപത്തിന് കടവിനു സമീപമാണ് കിണര്‍ നിര്‍മിക്കുന്നത്. ജല അഥോറിറ്റിയുടെ മാവേലിക്കരയിലുള്ള സ്ഥലത്താണ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുക.
ജലഅഥോറിറ്റി പ്രോജക്ട് ഡിവിഷന് ആലപ്പുഴയ്ക്കാണ് നിര്‍മാണ ചുമതല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെയും മാവേലിക്കര നഗരസഭയിലെയും കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകും.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, പ്രോജക്ട് ഡിവിഷന് അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഹഷീര്‍, അസി. എന്‍ജിനിയര്‍ ഗോപന്. ആര്, എസ്. അനിരുദ്ധന്, ശ്രീകുമാര്‍ എന്നിവര്‍ ജലസംഭരണിക്ക് വിട്ടുനല്‍കിയ സ്ഥലം സന്ദര്‍ശിച്ചു.
പാറ്റൂർ കുടിവെള്ള പദ്ധതിക്ക് നിലവിലുള്ള പമ്പ് ഹൗസിനു സമീപം അച്ചൻകോവിൽ ആറ്റിൽ പുതിയ വെൽ കം പമ്പ് ഹൗസ് സ്ഥാപിക്കുന്നതോടെ പാലമേൽ, നൂറനാട്, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലും വള്ളികുന്നം ശുദ്ധജല പദ്ധതിയുടെ ഭാഗമായി ശുദ്ധജല ടാങ്ക് പൂർത്തിയാകുന്നതോടെ അവിടെയും സമ്പൂർണ ജലവിതരണം യാഥാർഥ്യമാകും.
കുറത്തികാട് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതിനായി റെയിൽവേ മേൽപ്പാലത്തിന്റെ വശങ്ങളിൽ സ്റ്റീൽ ആർച്ച് സ്ഥാപിച്ച് പൈപ്പ് ലൈൻ കടത്തിവിടുന്ന പ്രവൃത്തി കേരള വാട്ടർ അഥോ റിറ്റി റീ ടെൻഡർ ചെയ്തിരിക്കുകയാണ്. ഈ പദ്ധതികളെല്ലാം യാഥാർഥ്യമാകുന്നതോടെ മാവേലിക്കര നിയോജകമണ്ഡലത്തിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വതമ പരിഹാരം ആകുമെന്നും എംഎൽഎ അറിയിച്ചു.
തഴക്കര മാവേലിക്കര ചെട്ടികുളങ്ങര ശുദ്ധജലപദ്ധതി യാഥാർഥ്യമാകുന്നു
10:01 PM Nov 30, 2022 | Deepika.com