മങ്കൊമ്പ്: എസി റോഡിൽ ഇപ്പോൾ നടക്കുന്ന നിർമാണജോലികൾ സംബന്ധിച്ച് ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ചു ധവളപത്രം ഇറക്കണമെന്ന് ഡിസിസി പ്രസിഡന്റ് ഡി. ബാബു പ്രസാദ് ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.
ബ്ലോക്ക് ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വലിയവീടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസഫ് ചേക്കോടൻ, ജോർജ് മാത്യു പഞ്ഞിമരം, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, എൻ.സി. ബാബു, സഖറിയാസ് വിരൂവശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഇതിനിടെ യോഗം അലങ്കോലപ്പെടുത്താൻ കരാർ കമ്പനി ജീവനക്കാർ ശ്രമിച്ചെന്ന് സമരക്കാർ ആരോപിച്ചു.
എസി റോഡ് നവീകരണം: ധവളപത്രമിറക്കണം
10:00 PM Nov 30, 2022 | Deepika.com