ആലപ്പുഴ: വീ ആര് ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിക്ക് ബിഎസ്സി നഴ്സിംഗ് പഠനത്തിന് സഹായം ലഭ്യമാക്കി. കോഴ്സിന് അഡ്മിഷന് ലഭിക്കുമെങ്കിലും ഫീസും മറ്റ് ചെലവുകളും താങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്ന് കാണിച്ച് ഇവര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയ്ക്ക് നേരിട്ടെത്തി കത്തു നല്‍കിയിരുന്നു.
പിതാവ് ഉപേക്ഷിച്ചതിനുശേഷം അമ്മയ്ക്ക് തയ്യല്‍ ജോലിയില്‍നിന്നു ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. തുടര്‍ന്ന്, കളക്ടര്‍ മണപ്പുറം ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും വി.പി. നന്ദകുമാര്‍ പഠിക്കാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയുമായിരുന്നു.
വേലിയേറ്റം: നടപടി സ്വീകരിക്കണം
എടത്വ: വേലിയേറ്റത്തെത്തുടര്‍ന്ന് കുട്ടനാട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടച്ചും തുറന്നും ജലാഗമന നിര്‍ഗമനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് കെ. തോമസ് എംഎല്‍എ.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജലവിഭവ മന്ത്രി, കൃഷി-റവന്യു മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കത്തു നല്‍കിയതായും എംഎല്‍എ അറിയിച്ചു. പാടശേഖരങ്ങളില്‍ ജലനിരപ്പുയര്‍ന്ന് കവിഞ്ഞുകയറ്റം വ്യാപകമായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാംതന്നെ വേലിയേറ്റം വെള്ളക്കെട്ട് സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ ഗൗരവകരമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് മന്ത്രിമാരും കളക്ടറും ഉറപ്പു നല്‍കിയതായും എംഎല്‍എ അറിയിച്ചു.
ഭിന്നശേഷിക്കാരിക്കു പഠന സഹായമെത്തിക്കാൻ കളക്ടർ
10:00 PM Nov 30, 2022 | Deepika.com