സൗ​ഹാ​ർ​ദോ​ദ​യം വാ​ർ​ഷി​കം

10:00 PM Nov 30, 2022 | Deepika.com
ഹ​രി​പ്പാ​ട്: സൗ​ഹാ​ർ​ദോദ​യം 35-ാം വാ​ർ​ഷി​കം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​ക​രി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഹ​രി​പ്പാ​ട് ഗ്രേ​റ്റ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​ലീ​പ് ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​സ്. പ്ര​സ​ന്ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വ​വും ന​ൽ​കി. ഡോ. ​വ​ത്സല പ്ര​സ​ന്ന​ൻ, ഡോ. ​വി​ഷ്ണു കെ. ​പി​ള്ള, ഡോ. ​ദീ​പ്തി കെ.​ബി, ഡോ. ​ധ​ന്യ ആ​ർ.​പി​ള്ള എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. വൈ​കി​ട്ട് നാ​ലി​ന് ന​ട​ത്തി​യ ക​വി​യ​ര​ങ്ങ് ക​രു​വാ​റ്റ പ​ങ്ക​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണ​ങ്ക​ര പ​ള്ളി​യി​ല്‍ ഇന്ന്
തി​രു​നാ​ളി​നു കൊ​ടി​യേ​റും

ചേ​ര്‍​ത്ത​ല: ക​ണ്ണ​ങ്ക​ര പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് സേ​വ്യ​റി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​നു വി​കാ​രി ഫാ. ​സി​റി​യ​ക് മ​റ്റ​ത്തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​ത്രി ഏ​ഴി​ന് നാ​ട​കം. നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന.
വൈ​കു​ന്നേ​രം 6.15നു ​ല​ദീ​ഞ്ഞ് സെമി​ത്തേ​രി പ​ള്ളി പ​ന്ത​ലി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. രാ​ത്രി 8.15നു ​വ​ച​ന​സ​ന്ദേ​ശം, വേ​സ്പ​ര, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. മൂ​ന്നി​നു തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 10ന് ​തി​രു​നാ​ള്‍ റാ​സ. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. രാ​ത്രി ഏ​ഴി​നു നാ​ട​കം.