പൂച്ചാക്കൽ: വിദ്യാഭ്യാസമേഖല ഉൾപ്പെടെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിന് അരൂർ എംഎൽഎ എല്ലാ വർഷവും നടത്തുന്ന മെരിറ്റ് അവാർഡ് വിതരണം അരൂരിന്റെ ആദരം നാളെ വടുതല ജമാഅത്ത് എച്ച്എസ്എസിൽ നടക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, 100 ശതമാനം വിജയം നേടിയ സ്കൂളുകൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയാണ് ആദരിക്കുന്നത്.
വൈകിട്ട് മൂന്നു മുതൽ വിവിധ കലാപരിപാടികൾ നടക്കും. നാലിന് സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിക്കും.
ഉന്നതവിജയം നേടിയ സ്കൂളുകളെ എ.എം. ആരിഫ് എംപി ആദരിക്കും. കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, നടൻ ഹരിശ്രീ അശോകൻ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ എന്നിവർ ഉപഹാര സമർപ്പണം നടത്തുമെന്ന് ദലീമ ജോജോ എംഎൽഎ വടുതല ജമാഅത്ത് എച്ച്എസ്എസ് മാനേജർ കെ.എ. പരീത്, പിടിഎ പ്രസിഡന്റ് പി.എം. ഷാജിർഖാൻ എന്നിവർ പറഞ്ഞു.
മെരിറ്റ് അവാർഡ്: അരൂരിന്റെ ആദരം നാളെ
10:00 PM Nov 30, 2022 | Deepika.com