ആലപ്പുഴ: കുടുംബാസൂത്രണത്തില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ നോസ്കാല്‍പ്പല്‍ വാസക്ടമി പ്രചരിപ്പിക്കുന്നതിനുമായി എന്എസ്വി പക്ഷാചരണം സംഘടിപ്പിക്കുന്നു. ഗര്‍ഭധാരണം, പ്രസവം, കുട്ടികളെ വളര്‍ത്തല്‍, ഗര്‍ഭനിരോധന മാര്‍ഗം സ്വീകരിക്കല്‍ എന്നിവയെല്ലാം സ്ത്രീകളുടെ ഉത്തരവാദിത്വമെന്നത് മാറ്റുകയാണ് ലക്ഷ്യം.
ഡിസംബര്‍ ആദ്യവാരമാണ് പക്ഷാചരണം നടത്തുന്നത്. നാളെ ആലപ്പുഴ ജനറല്‍ ആശുപത്രി, മൂന്നിന് കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നവിടങ്ങളിലും 7ന് ചെങ്ങന്നൂര്ജില്ല ആശുപത്രി, 8ന് ആര്‍എച്ച്ടിസി ചെട്ടികാട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും വന്ധ്യംകരണ ക്യാമ്പ് നടത്തും.
നിര്‍മാണത്തില്‍ പരിശീലനം
ആലപ്പുഴ: സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാംസത്തില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രായോഗിക പരിശീലനം നല്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം എന്നിവയ്ക്ക് ജിഎസ്ടി ഉള്‍പ്പടെ 1,180 രൂപയാണ് ഏഴു ദിവസത്തെ ഫീസ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിനകം www.kied.info വഴി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/ 2550322.
ഡിസംബര്‍ മുതല്‍ എന്എസ്വി പക്ഷാചരണം
10:00 PM Nov 30, 2022 | Deepika.com