പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ, എസ്എൻഡിപി യോഗം 544-ാം നമ്പർ ശാഖ, എസ്എൻഡിഎസ് യോഗം ശ്രീകണ്ഠേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.
ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രയോഗം പ്രസിഡന്റ് ടി.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ കെ.എൽ. അശോകൻ അധ്യക്ഷനായി. അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ ക്ലിനിക്കും പൂച്ചാക്കൽ മെഡിക്കൽ സെന്ററിലെ വിവിധ വിഭാഗങ്ങളിലുള്ള എട്ടു ഡോക്ടർമാരും ക്യാമ്പിൽ പങ്കാളികളായി. പളളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, തുറവൂർ എന്നീ പഞ്ചായത്തുകളിലായി 12 ക്യാമ്പുകളാണ് വർഷത്തിൽ നടത്തുന്നത്.
അതത് പ്രദേശത്തെ ക്ലബുകൾ, സമുദായ, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തികച്ചും സൗജന്യ മെഡിക്കൽ ക്യാമ്പുകളാണ് നടുത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ക്യാമ്പിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽനിന്ന് വിരമിച്ച് ഇപ്പോൾ പൂച്ചാക്കൽ മെഡിക്കൽ സെന്ററിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ.കെ. കുട്ടപ്പനെ ആദരിച്ചു. അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ്, എസ്. സത്താർ, ഡോ. നന്ദിനി, ഡോ. അനൂപ് നായർ, മാന്തറ സോമർ എന്നിവർ പ്രസംഗിച്ചു.
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കം
10:00 PM Nov 30, 2022 | Deepika.com