കിടങ്ങൂർ: ജില്ലാ ക്ഷീരസംഗമം 21, 22 തീയതികളിൽ കിടങ്ങൂരിൽ നടത്തും. ക്ഷീര സംഗമത്തിന്റെ വിളംബര പ്രഖ്യാപനം നടത്തി. ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെംബർ അശോക് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിആർ ശാരദ, ക്ഷീര വകുപ്പ് പരിശീലന കേന്ദ്രം പ്രിൻസിപ്പൽ മിനി ജോസഫ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ബസിന്റെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍
കോട്ടയം: സ്വകാര്യബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടപ്പുറം കടായിക്കുളം കോളനിയില്‍ രഞ്ജിത്തി (28)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എംസി റോഡില്‍ നാട്ടകം ബുക്കാനാ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ഉള്‍വശത്ത് സ്പെയറായി സൂക്ഷിച്ചിരുന്ന രണ്ട് ബാറ്ററികളാണ് മോഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, കോട്ടയം ജില്ലയിലെ കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ ക്ഷീരസംഗമം കിടങ്ങൂരിൽ
12:50 AM Nov 30, 2022 | Deepika.com