ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി-മുല്ലശേരി-പുന്നക്കുന്ന് റോഡിലെ പാലത്തിനു തകര്‍ച്ച. ഗതാഗതം നിരോധിച്ചു. പാലത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പാലത്തിന്റെ കല്‍ക്കെട്ടിനും തകര്‍ച്ച നേരിട്ടിട്ടുണ്ട്. റോഡിലെ വാഹനയാത്ര അപകടകരമായതോടെയാണ് തൃക്കൊടിത്താനം പോലീസ് ഗതാഗതം നിരോധിച്ചത്.
പൂവത്തുംമൂട്-ചാഞ്ഞോടി റോഡില്‍ മാടപ്പള്ളി ക്ഷേത്രത്തിനു സമീപത്തുള്ള പാലം പുതുക്കി പണിയുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇതിലെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെരുമ്പനച്ചി-മുല്ലശേരി-പുന്നക്കുന്ന് റോഡിലൂടെ നിരവധി ചെറുവാഹനങ്ങള്‍ സഞ്ചരിച്ചിരുന്നു. ഈ റോഡിലൂടെയുള്ള ഗതാഗതം കൂടി നിരോധിച്ചതോടെ ഈ മേഖലയിലേക്കുള്ള യാത്ര ഏറെ പ്രതിസന്ധിയിലായി.
പാലം തകർന്നു; ഗതാഗതം നിരോധിച്ചു
12:50 AM Nov 30, 2022 | Deepika.com