ബോസ്റ്റണിലും ടെക്സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്ന ബിജു രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു, കൊപ്പേല്‍ റോട്ടറി ക്ലബിലും അംഗമാണ്. പൊതുപ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന ബിജുവിന്റെ വിജയം തികച്ചും അര്‍ഹതപ്പെട്ടതായിരുന്നു.
ബിജുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ,മേയർ കാൻഡി ഷെഹാൻ, കൗൺസിൽ അംഗങ്ങളായ മറവിന് ഫ്രാങ്ക്ളിൻ ,ബോബ് മഹ്ലിക് ,സുഹൃത്തുക്കളായ ആന്‍ഡ്രൂസ് അഞ്ചേരി, രാജു വര്‍ഗീസ് രാജു മാത്യു, ഡെയ്സി മാത്യു,മോളി ഉലഹന്നാൻ , മാത്യു ഇട്ടൂപ് ,സി.ഡി. വർഗീസ് ഗ്രേസി വർഗീസ് ഭാര്യ ഷിജി മാത്യു മകൻ നോഹ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാന്