തേർത്തല്ലിയിൽ ലഹരിവിരുദ്ധ റാലിയും സമ്മേളനവും
12:43 AM Nov 30, 2022 | Deepika.com
തേർത്തല്ലി: കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ മേരിഗിരി മേഖല എന്നിവയുടെ ആഭിമുഖ്യത്തിൽ തേർത്തല്ലി ടൗണിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. സമ്മേളനം ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് സിഐ എം. പി. വിനീഷ് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ, മേരിഗിരി ഫൊറോന ദേവാലയ അസി. വികാരി ഫാ. ജോസഫ് മടപ്പാട്ടുകുന്നേൽ, കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ആന്റണി മേൽവട്ടം, മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറക്കൽ, ടോമി വെട്ടിക്കാട്ട്, സിസ്റ്റർ ജോസ് മരിയ സിഎംസി, ജോസ് വട്ടമല, സിസ്റ്റർ ജെസി മരിയ എന്നിവർ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി മേരിഗിരി മേഖല ഡയറക്ടർ ഫാ.ജോജി കിഴക്കരക്കാട്ട് ആമുഖപ്രസംഗം നടത്തി. കെസിബിസി മദ്യവിരുദ്ധ സമിതി മേഖല പ്രസിഡന്റ് ജോസ് ചാരച്ചേരിൽ സ്വാഗതവും മുക്തിശ്രീ മേഖല പ്രസിഡന്റ് ഹെയ്സൽ ഷാജി നന്ദിയും പറഞ്ഞു.