യുസിഎഫ് പ്രതിഷേധിച്ചു
12:43 AM Nov 30, 2022 | Deepika.com
പയ്യാവൂർ: വിഴിഞ്ഞം സമരത്തെ ആക്രമിക്കുകയും കലാപം നടത്തുകയും ചെയ്തവരെ ജനം തിരിച്ചറിയണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കണ്ണൂർ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും പരിസ്ഥിതി സംരക്ഷണവും ആവശ്യപ്പെടുന്നത് രാജ്യദ്രോഹക്കുറ്റമാണോ എന്ന് ഗവൺമെന്റുകൾ വ്യക്തമാക്കണം. ആർച്ച്ബിഷപ്പിനെ പ്രതിയാക്കിയ ഗവൺമെന്റ് അധികാരത്തിൽ തുടരാൻ അർഹമല്ല. വോട്ടുനേടി അധികാരത്തിലെത്തിയവർ കുതികാൽവെട്ടിയെന്ന് ക്രൈസ്തവ സമൂഹം മനസിലാക്കും.വിഴിഞ്ഞത്തെ കള്ളക്കേസുകൾ പിൻവലിച്ച് ക്രിസ്തീയ സമൂഹത്തോട് കേരള സർക്കാർ മാപ്പുപറയണമെന്ന് യുസിഎഫ് ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറി, സെക്രട്ടറി സജി കാക്കനാട്ട് എന്നിവർ ആവശ്യപ്പെട്ടു. പാസ്റ്റർ സാജു, ബെന്നി പണ്ടാരശേരിൽ എന്നിവർ പ്രസംഗിച്ചു.