ആലക്കോട്: സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതല ജനകീയ ചര്‍ച്ച നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനകീയ ചര്‍ച്ച ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു.
ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. തളിപ്പറന്പ് നോർത്ത് ബിആർ സി ട്രെയിനർ കെ. ബിജേഷ് വിഷയം അവതരിപ്പിച്ചു. പഞ്ചായത്തിലെ 10 വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കവിതാ ഗോവിന്ദൻ, മെമ്പർ ജോസ് വട്ടമല, ഗോപാല ക്ലഷ്ണൻ, അബ്ദുൾ ഫത്താഹ്,
ജെസി ഷിജി, ആലക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. ഖലീൽ റഹ്മാൻ, എസ്.പി. മധുസൂദനൻ എന്നിവർ സംസാരിച്ചു.
പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചര്‍ച്ച നടത്തി
12:43 AM Nov 30, 2022 | Deepika.com