ചെറുപുഴ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ മികച്ച വിജയം നേടിയ ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. സ്കൂളിൽ നിന്നും തുറന്ന വാഹനത്തിൽ കായിക താരങ്ങളെ റാലിയായി ചെറുപുഴ ടൗണിലേക്ക് ആനയിച്ചു.
ജനപ്രതിനിധികൾ, വ്യാപാരികൾ, മറ്റ് സംഘടനാ പ്രതിനിധികൾ എന്നിവർ താരങ്ങളെ മെഡലുകൾ അണിയിച്ച് സ്വീകരിച്ചു. ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ എം. അനികേത്, സ്വർണമെഡൽ ജേതാക്കളായ തിമോത്തി ജോസഫ്, അബ്രാഹം മെജോ, മറ്റ് മെഡൽ ജേതാക്കളായ അലൻ രാജേഷ്, ആൻസി ജെയിംസ് എന്നിവർക്കാണു സ്വീകരണം നൽകിയത്.
ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. ബാലകൃഷ്ണൻ, കെ.കെ. ജോയി, വ്യാപാരി നേതാക്കളായ ജോൺസൺ പറമുണ്ട, സുലേഖ വിജയൻ, എ.ടി.വി. രാജേഷ്, എം.വി. ശശി, വിപിൻ ഗ്രീൻ പാർക്ക്,
കെ.എസ്. ഷിജു, മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, പിടിഎ പ്രസിഡന്റ് സനൽ മാമ്പള്ളി, വൈസ് പ്രസിഡന്റ് ജയിംസ്, കായികാധ്യാപകൻ ബിജു തോമസ്, അധ്യാപകരായ സന്തോഷ് ജോസഫ്, സാൽവി സെബാസ്റ്റ്യൻ, സീന സെബാസ്റ്റ്യൻ, ടെന്നി തോമസ് എന്നിവർ നേതൃത്വം നൽകി.
കായികതാരങ്ങൾക്ക് സ്വീകരണം നൽകി
12:42 AM Nov 30, 2022 | Deepika.com