തൃക്കരിപ്പൂര്‍: ഡിസംബര്‍ 5 മുതല്‍ 9 വരെ പാറ്റ്നയില്‍ നടക്കുന്ന 26 -ാമത് ദേശീയ ജൂണിയര്‍ വനിതാ സെപക് താക്രോ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ അല്‍ക്ക ഫ്രാന്‍സിസ് (തൃശൂര്‍) നയിക്കും.
കെ.ശ്രേയ (കാസര്‍ഗോഡ്) ആണ് വൈസ് ക്യാപ്റ്റന്‍. തീര്‍ഥ രാമന്, ദ്രുത സന്തോഷ്, കെ. പ്രത്യുഷ (കാസര്‍ഗോഡ്), അന്ന മരിയ ബാബു, ഐശ്വര്യ ജോയ് (തൃശൂര്‍), എസ്.പൂജ, കെ.കെ.നന്ദ, കെ.ഇന്ദുമോള്(പാലക്കാട്), മാരിയത്ത് പി. ഫൈസല്‍, കെ.ജെ.അഞ്ജന (എറണാകുളം), സി. അഖില(മലപ്പുറം), ഭവ്യ ബ്രിജിത്ത് (ആലപ്പുഴ) എന്നിവരാണ് ടീം അംഗങ്ങള്‍.
കെ.വി.ബാബു, കെ. നിഷാന്ത് കുമാര്‍, എം.ടി.പി.ബഷീര്‍ എന്നിവര്‍ പരിശീലകരും കെ.സ്മിത, കെ.ആര്. ബ്രിജിത്ത് എന്നിവര്‍ ടീം മാനേജര്മാരുമായിരിക്കും.
ജൂണിയര്‍ വനിതാ സെപക് താക്രോ: അല്‍ക്ക ഫ്രാന്‍സിസ് നയിക്കും
12:42 AM Nov 30, 2022 | Deepika.com