കാഞ്ഞങ്ങാട്: ശാസ്ത്രം വളരുമ്പോഴും ശാസ്ത്രബോധം വളരുന്നില്ലെന്നും അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ക്ക് വഴിമാറുമ്പോള്‍ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍. അന്ധവിശ്വാസങ്ങള്‍ക്കും വികല ഭരണത്തിനുമെതിരേ സിഎംപി നടത്തുന്ന "ഉണരൂ കേരളം' സംസ്ഥാനതല പ്രചാരണ പരിപാടി അജാനൂര്‍ പഞ്ചായത്തിലെ മഡിയനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ നിയന്ത്രിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.രവീന്ദ്രന് സി.പി.ജോണിന് പതാക കൈമാറി. സെക്രട്ടേറിയറ്റ് അംഗം വി.കമ്മാരന് അധ്യക്ഷത വഹിച്ചു.
. സിഎംപി ജില്ലാ സെക്രട്ടറി ടി.വി.ഉമേശന്, അജയകുമാര്‍ കോടോത്ത്, പി.വി.സുരേഷ്, ബഷീര്‍ വെള്ളിക്കോത്ത്, സി.മുഹമ്മദ് കുഞ്ഞി, അരവിന്ദാക്ഷന് നായര്‍, എം.ടി.കമലാക്ഷി, വി.കൃഷ്ണന്, ടി.കെ.വിനോദ്, കൃഷ്ണന് താനത്തിങ്കാല്‍, സി.വി.തമ്പാന് എന്നിവര്‍ പ്രസംഗിച്ചു.
അന്ധവിശ്വാസങ്ങള്ക്കെതിരേ വിശ്വാസിസമൂഹം ജാഗ്രത പാലിക്കണം: സി.പി.ജോണ്‍
12:42 AM Nov 30, 2022 | Deepika.com