വീഡിയോ സ്ട്രിംഗർ പാനൽ: അഞ്ച് വരെ അപേക്ഷിക്കാം
12:40 AM Nov 30, 2022 | Deepika.com
കണ്ണൂർ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം. താത്പര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ പിഒ, കണ്ണൂർ, 670002 എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിലുണ്ട്. ഫോൺ: 04972 700231.