കളമശേരി: കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പൗരവിചാരണ യാത്ര ഇടപ്പള്ളിയിൽ ഹൈബി ഈഡൻ എംപി ജാഥ ക്യാപ്റ്റൻ വി.കെ. ഷാനവാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വെള്ളക്കൽ അധ്യക്ഷനായി. കളമശേരി നഗരസഭയിലെ 33 ഇടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. കങ്ങരപ്പടിയിൽ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ചെറുവേലിക്കുന്ന്-മുടിക്കൽ റോഡ് തുന്നുകൊടുത്തു
പെരുമ്പാവൂർ: ചെറുവേലിക്കുന്ന്-മുടിക്കൽ റോഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷമീർ തുകലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, ബ്ലോക്ക് അംഗം ഷാജിദ നൗഷാദ്, മാറമ്പിള്ളി സഹ. ബാങ്ക് പ്രസിഡന്റ് കെ. ശാരദ തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകളിൽനിന്ന് 70 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് റോഡ് പൂർണമായും വീതികൂട്ടി കട്ട വിരിച്ചത്.
പൗരവിചാരണ യാത്ര നടത്തി
12:26 AM Nov 30, 2022 | Deepika.com