കാർമൽ നഴ്സിംഗ് കോളജ് ഡേ
12:26 AM Nov 30, 2022 | Deepika.com
ആലുവ: ആലുവ കാർമൽ നഴ്സിംഗ് കോളജിന്റെ കോളജ് ഡേ ആഘോഷ പരിപാടികൾ നടൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. എറണാകുളം വിമല പ്രൊവിൻസ് ഫെയ്ത് ഫോർമേഷൻ കൗൺസിലർ സിസ്റ്റർ ലൂസി മരിയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിൻ എംഎൽഎ, എംസിബിഎസ് സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പൈക്കാട്, കാർമൽ നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രഭാ ഗ്രേയ്സ്, ഡോ. അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു. കാർമൽ മെഡിക്കൽ സൊസൈറ്റി ലോക്കൽ മാനേജർ സിസ്റ്റർ ശുഭ മരിയ അവാർഡ് വിതരണം നടത്തി. വിദ്യാർഥികളുടെ കലാപരിപാടികളും ബീറ്റ്സ് ഗ്യാരേജിന്റെ വാട്ടർ ബാൻഡും നടന്നു.